Thodupuzha

ഹിജാബ് വിരുദ്ധതക്കെതിരെ വനിതാ ലീഗ് പ്രതിഷേധ സംഗമം

  1. തൊടുപുഴ: ഹിജാബ് വിരുദ്ധതയുടെ പേരിലുള്ള പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, വൈസ് പ്രസിഡന്റുമാരായ പി .എസ് അബ്ദുല്‍ജബ്ബാര്‍, എം.എം ബഷീര്‍, സെക്രട്ടറി ടി.എസ് ഷംസുദീന്‍, നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍ സീതി, ജനറല്‍ സെക്രട്ടറി കെ.എച്ച് ജബ്ബാര്‍ , ട്രഷറര്‍ പി.കെ മൂസ, പി.എച്ച് സുധീര്‍, നിസാര്‍ പഴേരി, ഇ.എ.എം അമീന്‍, കെ.എം നിഷാദ്, ആഷിഖ് റഹിം, വി.എ ഷംസുദീന്‍, ജുബൈരിയ ഷുക്കൂര്‍, അഫ്സ സമദ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ , ലൈല കരീം ,സുബൈദ സുബൈര്‍ , റസിയ കാസിം ,സാബിറ ജലീല്‍ ,റഹീമ പരീത് ,ഹലീമ നാസര്‍ ,താഹിറ അമീര്‍ , ഷഹന ജാഫര്‍, ബീമ അനസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!