IdukkiLocal Live

ഡീന്‍ കുര്യാക്കോസിനായി വനിതാ സംഗമവും റോഡ് ഷോയും ഇന്ന്

ഇടുക്കി : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് നെടുംങ്കണ്ടം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വനിത സംഗമം സംഘടിപ്പിക്കും. തുടര്‍ന്ന് നെടുങ്കണ്ടം ടൗണില്‍ റോഡ് ഷോയും നടത്തും. 2ന് ആരംഭിക്കുന്ന വനിതാസംഗമം പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെപിസിസി സെക്രട്ടറിമാരായ തോമസ് രാജന്‍, അഡ്വ എം.എന്‍ ഗോപി, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ മറ്റു യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് മിനി സാബു, വൈസ് പ്രസിഡന്റ് മിനി പ്രിന്‍സ് , ഉടുംമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റ് ഗീത അടക്കമുള്ള യുഡിഎഫ് വനിതാ നേതാക്കള്‍ പങ്കെടുക്കും.വനിതാസംഗമത്തിനും , റോഡ് ഷോയ്ക്കും വനിതാ നേതാക്കളായ ശ്യാമള വിശ്വനാഥന്‍, രാധാ പ്രഭാകരന്‍, വത്സമ്മ ജോസ് മിനി ടോമി, ആരിഫ ,ലൂസിയാ ജോയി എന്നിവര്‍ നേതൃത്വം നല്‍കും.

 

 

Related Articles

Back to top button
error: Content is protected !!