ChuttuvattomThodupuzha

ലോക വയോജന ദിനം; മുതിർന്ന പൗരന്മാരെ ആദരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ മാരുടെ അടുത്ത് നേരിട്ട് എത്തിയാണ് ആദരം അർപ്പിച്ചത്. ഇലക്ഷന് കമ്മിഷന്റെ നിർദേശ പ്രകാരമാണ് അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നാം തീയതി മുതിർന്ന വോട്ടര്മാരെ ആദരിക്കാൻ തീരുമാനിച്ചത്. തൊടുപുഴ താലൂക്ക് ഓഫീസിലെ ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർ ഭരതൻ കെഎസ് പൊന്നാട അണിയിച്ചു.

തൊടുപുഴ സേവിയേഴ്‌സ് ഹോം അന്തേവാസി കത്രിക്കുട്ടി, വണ്ടമറ്റം പുളിക്കൽ വീട്ടിൽ വർഗീസ് പിവി, തൊടുപുഴ താഴത്തെമഠം ശാരദ അമ്മാൾ, തൊടുപുഴ കാരക്കാട്ട്മഠം ആനന്ദ ലക്ഷ്മി അമ്മാൾ എന്നിവരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ബന്ധപ്പെട്ട ബൂത്തുകളിലെ ബൂത്ത്‌ ലെവൽ ഓഫീസർ മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളും തൊടുപുഴ താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാരായ ദീപേഷ് സി.കെ, അജി സി.എസ്, റഫീഖ് വി.ബി, വി. ജയചന്ദ്രൻ ആർ. ബിജുമോൻ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!