Local LiveMuthalakodam

മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ഹോസ്പ്പിറ്റല്‍, സെന്റ്.ജോര്‍ജ് ഹൈസ്‌കൂള്‍ മുതലക്കോടം, ഹോളി ഫാമിലി സ്‌കൂള്‍ ഓഫ് നഴ്സിംഗ് എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് ജേക്കബ് സന്ദേശം നല്‍കിക്കൊണ്ട് ആദ്യ വൃക്ഷതൈ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. മേഴ്‌സി കുര്യന്‍ എസ്.എച്ചിന് കൈമാറി.കൂടുതല്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചുകൊണ്ട് പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി
ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. മേഴ്‌സി കുര്യന്‍ എസ്.എച്ച് കുട്ടികളെ ഉദ്ബോധിപ്പിച്ചു.

അധ്യാപകനും മികച്ച കര്‍ഷകനുമായ ബിജോ അഗസ്റ്റിന്‍, ഫല വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് സി. മേരി ആലപ്പാട്ട് എസ്.എച്ച്, സെന്റ്.ജോര്‍ജ് ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജോമോന്‍ ജോര്‍ജ് അധ്യാപകരായ ജിയോ ചെറിയാന്‍, രഞ്ജിത്ത് മോഹന്‍ ,നോബിള്‍ ജോസ്, എല്‍സ ജോര്‍ജ്, ചിന്നു എബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആശുപത്രി സ്റ്റാഫുകള്‍, നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, ജെആര്‍സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എസ്പിസി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!