Uncategorized
ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍


തൊടുപുഴ: വീടിന് സമീപം ചാരായം വാറ്റുന്നതിടെ യുവാവ് പിടിയില്‍. മഠത്തിക്കണ്ടം പെട്ടെനാട് വേങ്ങത്താനത്ത് സുരേഷ് ബാബുവിനെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 35 ലിറ്റര്‍ കോടയും 650 മില്ലി ലിറ്റര്‍ വാറ്റുചാരായവും കണ്ടെടുത്തു. കൂട്ടുപ്രതി ഷൈജു ബേബി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഷാജി ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനിഷ്‌കുമാര്‍ പി.എസ്, സിറാജുദീന്‍ വി.എ, വിഷ്ണു പി.ടി, ഡ്രൈവര്‍ സലിംകുമാര്‍ എന്നിവരും പങ്കെടുത്തു.
