Thodupuzha

കഞ്ചാവുമായി യുവാവ് പിടിയിൽ

തൊടുപുഴ : 70 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തിയ പെരുമ്പിള്ളിച്ചിറ കരയിൽ ഗോകുലം വീട്ടിൽ സുരേഷ് മകൻ ഗോപിക് സുരേഷ്‌ (23) എന്ന യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു.

തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി ആർ പത്മകുമാറും സംഘവും

ഷാപ്പുംപടി- മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിൽ KL 38 E 6446 Ford Figo കാറിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്.

വാഹനവും കസ്റ്റഡിയിൽ എടുത്തു. പ്രിവന്റീവ് ഓഫിസർ രാജാറാം വി ആർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിറാജുദ്ദീൻ വി എ, വിഷ്ണു പി റ്റി, WCEO സിന്ധു കെ, ഡ്രൈവർ സലിംകുമാർ എം എ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!