Thodupuzha

ബിരിയാണി ചെമ്പുമായി യൂത്ത് കോണ്‍ഗ്രസ് സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

 

തൊടുപുഴ: സ്വർണ്ണക്കടത്തുക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിരിയാണി ചെമ്പ് തലയില്‍ ചുമന്ന് പ്രകടനമായിയെത്തിയ പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലത്തില്‍ ചെരുപ്പ് മാലയണിയിച്ചതിനു ശേഷം കത്തിച്ചു. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് വി.സി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി, കോണ്‍ഗ്രസ് കരിമണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ.എന്‍ ദേവസ്യ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിനയവര്‍ദ്ധന്‍ ഘോഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ അക്ബര്‍ ടി.എല്‍, പ്രവീണ്‍ കാവുങ്കല്‍, ബിലാല്‍ സമദ്,അരുണ്‍ പൂച്ചക്കുഴി, ആരിഫ് കരീം, എബി മുണ്ടക്കന്‍, ഫസല്‍ സുലൈമാന്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോണ്‍, മുനീര്‍ സി.എം എന്നിവര്‍ പ്രസംഗിച്ചു. കെ.എം ഷാജഹാന്‍, ഷെഫീഖ് കെ.എ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സലീം മുക്കില്‍, അഫ്‌സിന്‍ ഫ്രാന്‍സിസ്, ബിബിന്‍ അഗസ്റ്റിന്‍, അഭിലാഷ് ഒ. രാജ്, ഫിലിപ് ജോമോന്‍, ജോജോ ജോസഫ്, അല്‍ത്താഫ് സുധീര്‍, ബ്ലെസന്‍ ബേബി, ജയ്‌സന്‍ തോമസ്, ഷാനു ഷാഹുല്‍, എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!