Thodupuzha

സ്വാതന്ത്ര്യ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വാഹന പ്രചരണജാഥ സംഘടിപ്പിച്ചു

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്യോതിര്‍ഗമയ എന്ന പേരില്‍ സ്വാതന്ത്ര്യ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വാഹന പ്രചരണജാഥ സംഘടിപ്പിച്ചു. കുന്നം കവലയില്‍ നിന്നും ഡീന്‍ കുര്യാക്കോസ് എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹന പ്രചരണ ജാഥ പട്ടയംകവല, മുതലക്കോടം, മങ്ങാട്ടുകവല, ജ്യോതിസൂപ്പര്‍ബസാര്‍, കാഞ്ഞിരമറ്റം, കാരിക്കോട്, കുമ്മങ്കല്ല് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. കുമ്മന്‍കല്ലില്‍ സമാപിച്ച ജാഥയുടെ സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കിക്കൊണ്ട് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്ത വാഹന പ്രചരണ ജാഥ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാദിഖ് മംഗളപറമ്പില്‍ നയിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.ഐ ബെന്നി, വി.ഇ താജുദ്ദീന്‍, ഷിബിലി സാഹിബ്, ജോണ്‍ നെടിയപാല, കോണ്‍ഗ്രസ് നേതാക്കളായ സി.എസ് മഹേഷ്, ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അക്ബര്‍ ടി.എല്‍, എബി മുണ്ടക്കന്‍, ആരിഫ് കരീം, കെ.എസ.യു സംസ്ഥാന സെക്രട്ടറി ജോബി സി. ജോയ്, നിയോജകമണ്ഡലം പ്രസിഡന്റ് അസ്‌ലം ഓലിക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷുക്കൂര്‍ ഇസ്മായില്‍, സുലൈമാന്‍ ഒറ്റതോട്ടത്തില്‍, ഷിബിലി , ഷാനു ഷുക്കൂര്‍, ഷാഹിന്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!