ChuttuvattomThodupuzha

കുമാരമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മുഹബ്ബത്തിന്റെ ചായപ്പീടിക’ സംഘടിപ്പിച്ചു

പെരുമ്പിള്ളിച്ചിറ: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലീം യൂത്ത് ലീഗ് ക്യാമ്പയിന്റെ പ്രചരണാര്‍ത്ഥം കുമാരമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹബ്ബത്തിന്റെ ചായപ്പീടിക സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്‌ ചായപ്പീടിക ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മകളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചു നടത്തമാണ് ഇത്തരം പരിപാടികളെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഫൈസല്‍ എപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

സിഎം അന്‍സാര്‍ വണ്ണപ്പുറം പ്രമേയ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ ചിമ്മിനിക്കാട്,മുസ്ലീം ലീഗ് നിയോജകമണ്ഡലം ട്രഷറര്‍ സുബൈര്‍ ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് പി എന്‍ ജാഫര്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ പഴേരി, സെക്ര.അന്‍സാര്‍ മലയില്‍, പിഎംഎ റഹിം, അജാസ് പുത്തന്‍പുര, അലിയാര്‍ കാവശേരില്‍, ബീമ അനസ്, ഷമീന നാസര്‍, ലൈല കരിം, എം യു ജമാല്‍, കരിം കളപ്പുര, അനസ് കൊറ്റിയാട്ട് മക്കാര്‍ പഴേരി, ടി എം നൈന,ഒ.ഇ ലത്തീഫ്,സല്‍മാന്‍ ഹനീഫ്, സക്കീര്‍ ഇളമാക്കല്‍, റംസല്‍ റഹിം പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!