ChuttuvattomThodupuzha

യൂത്ത് ലീഗ് ജില്ലാ യൂത്ത് മാര്‍ച്ച്; ജനുവരി 4,5,6 തീയതികളില്‍

തൊടുപുഴ: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി 2024 ജനുവരി 21 ന് കോഴിക്കോട് നടക്കുന്ന മഹാറാലിയുടെ പ്രചരണാര്‍ത്ഥം ജില്ലാ തലത്തില്‍ സംഘടിപ്പിക്കേണ്ട യൂത്ത് മാര്‍ച്ചിന്റെ ഭാഗമായി യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 4,5,6 തീയതികളില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തൊടുപുഴയില്‍ ചേര്‍ന്ന യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ദേവികുളം മണ്ഡലത്തിലെ ഇരുമ്പുപാലത്ത് നിന്നും ആരംഭിച്ച് 5 നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി തൊടുപുഴയില്‍ സമാപിക്കുന്ന ജാഥയില്‍ ലീഗിന്റേയും, യൂത്ത് ലീഗിന്റേയും സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. യോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ടി.കെ നവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് മാര്‍ച്ചിന്റെ വിജയത്തിനായുള്ള നിയോജക മണ്ഡലം സംഘാടക സമിതി യോഗങ്ങള്‍ 10 നകം ചേരാനും തീരുമാനിച്ചു. യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി എച്ച് സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കെ.എസ് കലാം സ്വാഗതം ആശംസിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അന്‍ഷാദ് കുറ്റിയാനി, മുഹമ്മദ് ഷഹിന്‍ഷാ, ഷെഫീഖ് വണ്ടിപ്പെരിയാര്‍, വി.എ നിസാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.എന്‍ നൗഷാദ്, കെ.എം അജ്‌നാസ്, റിയാസ് പടിപ്പുരയ്ക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരായ അനസ് കോയാന്‍, അലിയാര്‍ ടി.എസ്, സി.ജെ അന്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!