IdukkiThodupuzha

കാലവര്‍ഷ പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുവമോര്‍ച്ച

തൊടുപുഴ: കാലവര്‍ഷം ശക്തമാകുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാനാവശ്യമായ നടപടികള്‍ക്കുള്ള സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ അമ്പേ പരാജയമായ അവസ്ഥയില്‍ തൊടുപുഴ മണ്ഡലത്തില്‍ യുവമോര്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു പ്രതിരോധ മരുന്ന് വിതരണം നടത്തുകയും ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയുന്നതോടൊപ്പം നിരവധി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രക്ത ദാന ക്യാമ്പും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. അതിന് പുറമെ തൊടുപുഴയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ജില്ല ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കും. ജില്ലാ ആശുപത്രിയില്‍ ചികിത്സാ സംവിധാനങ്ങള്‍ തികച്ചും അപര്യാപ്തം ആണ്. കിടത്തി ചികിത്സ നാളുകളായി നടക്കുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്നും നല്‍കിയ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന രഹിതമാണ്. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങള്‍ ജില്ലാ ആശുപത്രിയില്‍ നടക്കുന്നത് അടിയന്തരമായി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളാത്ത പക്ഷം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് യുവമോര്‍ച്ച് മണ്ഡലം പ്രസിഡന്റ് ജെയ്‌സ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!