Local LiveMuvattupuzha

യുവദീപ്തി കെസിവൈഎം 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ 2024-25 പ്രവര്‍ത്തന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും മെയ് 19 ഞായറാഴ്ച്ച 3.30ന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്നു. രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.വിന്‍സെന്റ് നെടുങ്ങാട്ട് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കും. രൂപത പ്രസിഡന്റ് ജെറിന്‍ മംഗലത്തുകുന്നേല്‍ യോഗത്തിന് അധ്യക്ഷത വഹിക്കും.2024-25 വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ പ്രകാശനം ചെയ്യും. യോഗത്തില്‍ കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും യുവജനങ്ങള്‍ പങ്കെടുക്കും.

 

 

 

Related Articles

Back to top button
error: Content is protected !!