Thodupuzha

പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സ് : അപേക്ഷ 30 വരെ

തൊടുപുഴ : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേയ്ക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍, 8, 9 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍, പത്താംതരം തോറ്റവര്‍ എന്നിവര്‍ക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം. 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍, പത്താംതരം തുല്യത കോഴ്സ് വിജയിച്ചവര്‍, പ്ലസ് വണ്‍ , പ്ലസ് ടു ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍,തോറ്റവര്‍ എന്നിവര്‍ക്ക് ഹയര്‍ സെക്കന്ററി തലത്തിലേക്ക് അപേക്ഷിക്കാം.പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയര്‍ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232294

 

Related Articles

Back to top button
error: Content is protected !!