ChuttuvattomThodupuzha
പോത്താനിക്കാട് കൂറ്റപ്പിള്ളില്‍ കുടുംബയോഗം 11ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/kudumba-samgamam-e1706065609587.webp?resize=578%2C242&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പോത്താനിക്കാട് : കൂറ്റപ്പിള്ളില്‍ കുടുംബയോഗം ശനിയാഴ്ച നടത്തുമെന്ന് പ്രസിഡന്റ് ജോയി ചെറിയാന്, സെക്രട്ടറി പോള്‍ പി കൂറ്റപ്പിള്ളില്‍, ട്രഷറര്‍ ജേക്കബ് ജോസഫ് എന്നിവര്‍ അറിയിച്ചു. രാവിലെ 9.30ന് പോത്താനിക്കാട് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും,ഫാ. ജോര്‍ജ് നെടുങ്കല്ലേല്‍ കാര്‍മികത്വം വഹിക്കും. 10.30ന് കൂറ്റപ്പിള്ളില്‍ കെ.ജെ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഓഡിറ്റോറിയത്തില്‍ കുടുംബസംഗമം. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്ന്. കുടുംബയോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)