Thodupuzha

ഷിറ്റോറിയു കായിക  പരിശീലനം 

തൊടുപുഴ: ഷിറ്റോ റിയു ഇന്റര്‍നാഷണല്‍ കരാട്ടേ സ്‌കൂള്‍ ബോക്‌സിംഗ്, തയ്‌ക്കോണ്ടാ കൂഡോ, യോഗ , കരാട്ടേ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു.

പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെകട്ടറി എം.എസ്. പവനന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിവൈ.എസ്.പി. ജിം പോള്‍ സി. ജി. മുഖ്യാതിഥിയായിരുന്നു.

ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം.എന്‍. ബാബു ആമുഖപ്രസംഗം നടത്തി.

വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ: ജോസഫ് ജോണ്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ , ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറി റെന്‍ഷി ബേബി എബ്രഹാം, കൂടോ അസോസിയേഷന്‍ ട്രഷറര്‍ വന്ദന പ്രദീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!