ChuttuvattomThodupuzha

കരിമണ്ണൂര്‍ സ്‌കൂളില്‍ 89-ാം വാര്‍ഷികദിനവും നവതി വാര്‍ഷികാഘോഷ ഉദ്ഘാടനവും ,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 89-ാം വാര്‍ഷികദിനവും നവതി വാര്‍ഷികാഘോഷ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടന്നു. 1935ല്‍ ആരംഭിച്ച കരിമണ്ണൂര്‍ ഹോളി ഫാമിലി എല്‍പി , സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി എന്നീ രണ്ട് വിദ്യാലയങ്ങളുടെ നവതി വാര്‍ഷികാഘോഷങ്ങള്‍ക്കാണ് തുടക്കമായത്.

പൊതുസമ്മേളനം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷനായ ചടങ്ങില്‍ കോതമംഗലം രൂപതാ വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നവതിപ്രഭാഷണം നടത്തി. കോതമംഗലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കല്‍ യാത്രയയപ്പ് സന്ദേശവും കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി സമ്മാനദാനവും നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ സേവനകാലത്തിന് വിരാമം കുറിക്കുന്ന ഹയര്‍ സെക്കന്ററി അധ്യാപിക ബിജു ജോസഫ്, ഹൈസ്‌കൂള്‍ അധ്യാപകരായ മേരി പോള്‍, സി. ഡോ. റെജീന അഗസ്റ്റിന്‍, യുപി സ്‌കൂള്‍ അധ്യാപിക കെ.യു.ജെന്നി,ലാബ് അസിസ്റ്റന്റ് റ്റോമി ജോര്‍ജ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.

ഡിവൈഎസ്പി ജില്‍സണ്‍ മാത്യു, കോതമംഗലം ജ്യോതി പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ. ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടത്തില്‍ എസ്.എച്ച്., കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളില്‍, ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. റ്റി. തോബിയാസ്, പിറ്റിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി ആന്‍ മരിയ മൈക്കിള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ് ,ഹെഡ്മാസ്റ്റര്‍ സജി മാത്യു മഞ്ഞക്കടമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് ശേഷം കലോത്സവത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!