Thodupuzha
മൂന്ന് പേർക്ക് പെരുന്തേനിച്ചയുടെ കുത്തേറ്റു…
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/IMG-20211221-WA0034.jpg?resize=640%2C378&ssl=1?v=1640096964)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം:പെരുന്തേനിച്ചയുടെ കുത്തേറ്റ് മൂന്ന് പേർ ആശുപത്രിയിൽ. മൂലമറ്റം പനക്കിയിൽ ശശിധരൻ(52), മേലുകാവ്മറ്റം പാലിക്കുന്നേൽ ജോസഫ് ആൻ്റണി (61) ,മൂലമറ്റം കുടക്കനാൽ സിബി ജോസഫ് (45 )എന്നിവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂലമറ്റം പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിന് മുകളിലുള്ള അംഗണവാടിക്ക് സമീപം കിണറിൽ പണി നടത്തി കൊണ്ടിരിക്കുകയായിരുന്നു.രണ്ട് പേർ കിണറ്റിലും രണ്ട് പേർ പുറത്തുമായിരുന്നു. സിബിയുടെ മാതാവിനും ചെറിയ തോതിൽ കുത്തേറ്റു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)