പൊതുപണിമുടക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി…
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images_1648269952682.jpeg?resize=753%2C407&ssl=1?v=1648270028)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-2.jpg?resize=708%2C430&ssl=1)
കൊച്ചി: തൊഴിലാളി യൂണിയനുകള്‍ 28, 29 തീയതികളില്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പൊതുപണിമുടക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡന് നായരാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.
ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്നും സമരദിനങ്ങളില്‍ ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വാഹന ഗതാഗതം തടയുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-1-scaled.jpg?resize=708%2C1726&ssl=1)