ഇടുക്കി പുറ്റടിയില്‍ പിതാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220429-WA0002.jpg?resize=548%2C309&ssl=1?v=1651200675)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി :: ഇടുക്കി പുറ്റടിയില്‍ പിതാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം തീപിടുത്തത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്.മൂന്ന് ദിവസമായി ശ്രീധന്യ ചികിത്സയിലായിരുന്നു.ശ്രീധന്യയുടെ അച്ഛന് അന്പതുകാരന് രവീന്ദ്രനാണ് കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് വീടിന് തീ കൊളുത്തിയത്. ഭാര്യ ഉഷയെ തീ കൊളുത്തിയ ശേഷമായിരുന്നു രവീന്ദ്രന് ആത്മഹത്യ ചെയ്തത്.
പുറ്റടിയില്‍ വീടിനു തീ പിടിച്ച് ദമ്ബതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന് നേരത്തെ പറഞ്ഞിരുന്നു.കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും ഇത് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം നടന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീടിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ രവീന്ദ്രന് വാട്സാപ്പില്‍ പങ്കുവെച്ച ആത്മഹത്യാക്കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു.
കുടുംബപ്രശ്നങ്ങളും സാമ്ബത്തിക ബാധ്യതകളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് മുമ്ബ് രവീന്ദ്രന് ഒരു സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)