KudayathoorThodupuzha

മലങ്കര ജലാശയത്തില്‍ ശുചിമുറി മാലിന്യം തള്ളുന്നവരെ കണ്ടു പിടിച്ച് ശിക്ഷ നല്‍കണം

 

കുടയത്തൂര്‍: മലങ്കര ജലാശയത്തില്‍ ശുചിമുറി മാലിന്യം തള്ളുന്നവരെ കണ്ടു പിടിച്ച് കടുത്ത ശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം കൊണ്ടുവരുന്ന വണ്ടി കണ്ടു കെട്ടണമെന്നും നാട്ടുകാര്‍ പറഞ്ഞു. കാഞ്ഞാര്‍ മുട്ടം പോലീസ് സിസിറ്റിവി പരിശോധിച്ചാല്‍ വണ്ടി കണ്ടെത്താനാവും മലങ്കര ജലാശയത്തില്‍ അറക്കുളത്തും കുടയത്തൂരിലും മുട്ടത്തും ഇപ്പോള്‍ നിരവധി തവണകളായി മാലിന്യം തള്ളുന്നു ഇവിടെ സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട് അവരാണന്നും റിസോര്‍ട്ടില്‍ നിന്നാണന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. സത്യാവസ്ഥ കണ്ടെത്താന്‍ പോലീസിനേ കഴിയൂ മലങ്കര ജലാശയത്തിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ് ആശുപത്രികള്‍ സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ എല്ലാം വെള്ളമെടുക്കുന്നത് പോലെ നൂറുകണക്കിന് പൊതുജനങ്ങളും ഇവിടെ നിന്ന് കുടിക്കാന്‍ വെള്ളമെടുക്കാറുണ്ട് വേനല്‍ കടുത്തു ചൂട് വര്‍ദ്ധിച്ചു. കുളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി.’ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനൊപ്പം നാട്ടുകാരും സന്നദ്ധ സേനയുണ്ടാക്കി രാത്രിയിലും പകലും അന്വേഷണത്തിന് തയ്യാറാകണം. മാരക രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!