ChuttuvattomThodupuzha

ഓണാഘോഷവും, അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടത്തി സാക്ഷരതാ മിഷന്‍ പത്താംതരം തുല്യത പഠിതാക്കള്‍

തൊടുപുഴ:സാക്ഷരതാ മിഷന്‍ 2023 വര്‍ഷത്തെ പത്താംതരം തുല്യത പഠിതാക്കള്‍ ഓണാഘോഷവും, അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടത്തി.തൊടുപുഴ ജി.എച്ച്.എസ്.എസ്.സ്‌കൂളങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ നിര്‍വഹിച്ചു.വിദ്യയ്ക്കും, ഗുരുക്കന്‍മാര്‍ക്കും, ആഘോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കി പഠിതാക്കള്‍ ഒരുക്കിയ ആഘോഷം പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ പറഞു. സാക്ഷരതാമിഷന്‍ നഗരസഭ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ബെന്നി ജോണ്‍ അധ്യക്ഷത വഹിച്ചു.അധ്യാപകന്‍ എസ്.ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി വടം വലിയടക്കമുള്ള കലാപരിപാടികളും സമ്മാനദാനവും, ഓണസദ്യയും ഒരുക്കിയിരുന്നു. ലാഭേച്ഛ നോക്കാതെ സാക്ഷരതാ മിഷന് വേണ്ടി ക്ലാസ്സുകള്‍ നയിക്കുന്ന അധ്യാപകരെയും, കോ-ഓര്‍ഡിനേറ്റര്‍മാരേയും പൊന്നാടയണിയിച്ച് മൊമന്റോ നല്‍കി ചടങ്ങില്‍ ആദരിച്ചു. അധ്യാപകരായ അനില്‍കുമാര്‍ കെ.വി, നിസാര്‍ കെ.യു, മാത്യൂസ് ബാബു, അമ്പിളി രാജന്‍, നിഷാമോള്‍ സി.കെ, സുമ സോമന്‍, റസീന.കെ.അസ്സീസ്, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുറാണി ജോര്‍ജ്, ക്ലാസ് ലീഡര്‍മാരായ അമിത അനീഷ്, അനീഷ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!