Thodupuzha
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഗമം
തൊടുപുഴ: ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 1972 മുതല്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകരുടെയും മുതിര്‍ന്ന പൊതുപ്രവര്‍ത്തകരുടെയും സംഗമം 22ന് ഉച്ചകഴിഞ്ഞു രണ്ടിന് തൊടുപുഴ ഇടുക്കി പ്രസ് ക്ലബ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ശശിധരന് കണ്ടത്തില്‍ അധ്യക്ഷത വഹിക്കും.
ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, എം.എം. മണി, വാഴൂര്‍ സോമന്, എ. രാജ, മുന്‍ എംഎല്‍എ ഇ.എം. ആഗസ്തി, നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്, പ്രസ് ക്ലബ് പ്രസിഡന്റ് സോജന് സ്വരാജ്, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി പഴയിടം മുരളി എന്നിവര്‍ പ്രസംഗിക്കും.