ഭാരതീയ മസ്ദൂര്‍ സേവാട്രസ്റ്റ് രക്ത ദാനക്യാമ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/bms.jpg?resize=780%2C470&ssl=1?v=1706515410)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഭാരതീയ മസ്ദൂര്‍ സേവാട്രസ്റ്റ് രക്ത ദാനക്യാമ്പ് നടത്തി. സേവന മനസോടെ സാമൂഹ്യ സേവനത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഭാരതീയ മസ്ദൂര്‍ സേവാട്രസ്റ്റ് നാഗാര്‍ജുന ആലക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ആലക്കോട് ബിഎംഎസ് കാര്യാലയം മസ്ദൂര്‍ ഭവനില്‍ രക്തദാന ക്യാമ്പ് നടത്തി. ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.എം സിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുകുമാര്‍.എസ്.മേനോന് അധ്യക്ഷത വഹിച്ചു.
ഐഎംഎ ഇന്‍ചാര്‍ജ് എന്‍.ജയന്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി.രാജേഷ്, ബിഎംഎസ് തൊടുപുഴ മേഖല സെക്രട്ടറി എ.പി.സഞ്ചു, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാര്‍ .എന്‍.റ്റി , യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മേഖല ട്രഷറര്‍ എം.പി.പ്രശാന്ത്, വൈസ് പ്രസിഡന്റ് പി.കെ.ബിജു, ജോയിന്റ് സെക്രട്ടറിമാരായ ജൂബി സി.സി, സ്മിത.സി.എസ്, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. യൂണിറ്റിലെയും മേഖലയിലെയും നിരവധി പ്രവര്‍ത്തകര്‍ രക്തദാനക്യാമ്പില്‍ പങ്കാളികളായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)