കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റ് ഇന്ന്
തൊടുപുഴ : ഇടുക്കി പ്രസ് ക്ലബും മുതലക്കാടം ഹോളി ഫാമിലി ആശുപത്രിയും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി മെഡി ക്യാമ്പ് എന്ന പേരില്‍ കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച 11.30ന് ഇടുക്കി പ്രസ് ക്ലബ് ഹാളില്‍ നടക്കും. ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് സോജന് സ്വരാജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡിഎംഒ സുരേഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. മാമോ ഗ്രാം, അള്‍ട്രാ സൗണ്ട് സ്കാനിംഗ് ഉള്‍പ്പെടെ പത്തോളം ടെസ്റ്റുകളാണ് സ്ക്രീനിംഗിന് ഒരുക്കിയിരിക്കുന്നത്. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. മേഴ്സി കുര്യന് എസ്എച്ച് മുഖ്യ പ്രഭാഷണം നടത്തും. ഓങ്കോളജിസ്റ്റ് ഡോ. ഡാലിയ കാന്‍സര്‍ പ്രതിരോധ ബോധവത്കരണ ക്ലാസ് നയിക്കും. ഡോ.ജോളി ജോര്‍ജ്, ഡോ. അത്തീഖ് ഒമര്‍ എന്നിവര്‍ പങ്കെടുക്കും. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ സ്വാഗതവും ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ നന്ദിയും പറയും.