Local LiveMoolammattam
അനുസ്മരണ യോഗവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-11-at-7.34.30-PM.jpeg?resize=780%2C470&ssl=1?v=1707662349)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന ആശ്രമം രാജീവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. സേവാഭാരതി സെക്രട്ടറി സുരേഷ് കെ.എ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് പി.ആര്.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.ഖണ്ഡ് സംഘചാലക് ചന്ദ്രശേഖരപിള്ള, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ രാജേഷ്, ഹരിലാല്‍, രാജേഷ് പി.വി , ഉത്രാടം കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഐഎംഎ യുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പില്‍ നിരവധി പേര് രക്തം ദാനം ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)