ChuttuvattomThodupuzha
കാഞ്ഞിരമറ്റം വഴിയുള്ള ബസ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യം
കാഞ്ഞിരമറ്റം : തൊടുപുഴയില്‍ നിന്ന് കാഞ്ഞിരമറ്റം തെക്കുംഭാഗം വഴി ആനക്കയത്തേക്ക് മുന്‍പുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസും, കോട്ടയം-ആനക്കയം റൂട്ടില്‍ രാവിലെയും വൈകിട്ടും ഓടിയിരുന്ന സ്വകാര്യ ബസും പുനഃരാരംഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് ആനക്കയത്തിനുള്ള ട്രിപ്പ് മുടക്കി തൊടുപുഴ കോട്ടയം റൂട്ടില്‍ ഓടിക്കുകയാണ്. ഇത് സംബന്ധിച്ച് ആര്‍ടിഒ അധികൃതര്‍ക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. വര്‍ഷങ്ങളോളം സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസും കോവിഡിന്റെ പേരില്‍ നിര്‍ത്തിലാക്കിയതാണ്. ബസുകള്‍ എത്താത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ വലിയ യാത്രാ ദുരിതത്തിലാണ്.