ഭാരതീയ മസ്ദൂര്‍ സംഘം : ജില്ലാ വനിതാ സംഗമം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/BMSS.jpg?resize=780%2C470&ssl=1?v=1709866944)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : വനിതാദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റി ആലക്കോട് ബിഎംഎസ് കാര്യാലയത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം ഇടുക്കി ജില്ലാ വനിതാ സംഗമം സംഘടിപ്പിച്ചു. ലെഫ്നന്റ് കേണല്‍ ജെസി ബാബു സംഗമം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജ സതീഷ് അധ്യക്ഷത വഹിച്ചു. അഡ്വ.അമ്പിളി അനില്‍ മുഖ്യപ്രഭാഷണം നടത്തി.
“നാരീ ശക്തി നാടിൻ ശക്തി ” എന്ന സന്ദേശം പകർന്ന യോഗത്തിൽ ഇന്ന് സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികളെ ആർജ്ജവത്തോടെ നേരിടുന്നതിനും അതിജീവിക്കുന്നതിനും സ്ത്രീ സമൂഹം തയ്യാറാകേണ്ടതിന്റെ ആവശ്യകത ഉദ്ഘാടകയും,മുഖ്യ പ്രഭാഷകയും ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ രാഷ്ട്ര സേവനത്തെ മാനിച്ച് ലഫ്റ്റനന്റ് കേണൽ ജെസ്സി ബാബുവിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, പ്രിയ സൂര്യ, ഷിജി ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി ഇരുന്നൂറോളം വനിതകൾ വനിതാ സംഗമത്തിൽ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)