ഒളിമ്പിക് ദിന കൂട്ടയോട്ടം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/Capture-61.jpg?resize=549%2C174&ssl=1?v=1719195895)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെയും വിവിധ കായിക അസോസിയേഷനുകളുടെയും സഹകരണത്തോടെ ഒളിമ്പിക് ദിന കൂട്ടയോട്ടം സംഘടിപ്പിച്ചു. 500ഓളം കായികതാരങ്ങള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. വെങ്ങല്ലൂര്‍ സോക്കര്‍ സ്കൂള്‍ മൈതാനത്ത് കൂട്ടയോട്ടം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഒളിമ്പിക് ദീപശിഖ ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഏറ്റുവാങ്ങി. ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം അധ്യക്ഷത വഹിച്ചു. ശരത് യു. നായര്‍, പി.എ. സലിംകുട്ടി, എന്‍. രവീന്ദ്രന്, ബേബി വര്‍ഗീസ്, പി.ഐ. റഫീഖ്, മനോജ് കോക്കാട്ട്, മുഹമ്മദ് ബഷീര്‍, ശശിധരന്, മിനി അഗസ്റ്റിന്, റീജോ ഡോമി, ഡോ. ബോബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നീന്തല്‍ മത്സരങ്ങളും സംഘടിപ്പിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)