ChuttuvattomThodupuzha
ഓര്‍മ്മയിലേക്ക് ഒരു പുസ്തകം കൂടി ; സാക്ഷരതാമിഷന്‍ വായനാ പക്ഷാചരണം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/764484de-d060-45fc-9394-dfd0d94fcc90.jpg?resize=780%2C470&ssl=1?v=1719207386)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഓര്‍മ്മയിലേക്ക് ഒരു പുസ്തകം കൂടി എന്ന സന്ദേശമുയര്‍ത്തി തൊടുപുഴ എപിജെ അബ്ദുള്‍കലാം ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംതരം തുല്യതാ പഠന ക്ലാസ്സില്‍ വായനാപക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഇന്ദുസുധാകരന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ജില്ലാ കോഡിനേറ്റര്‍ ജെമിനി ജോസഫ്, റിട്ട.അധ്യാപകന് എന്‍.ജി.ഗോപിനാഥ്, സെന്റര്‍ കോഡിനേറ്റര്‍, ബെന്നി ജോണ്‍,ഡയസ് ജോസഫ്, ജെയ്സണ്‍ ജോര്‍ജ്, സബീന എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓര്‍മ്മയിലേക്ക് ഒരു പുസ്തകം കൂടി എന്ന പദ്ധതി പ്രകാരം പഠിതാക്കള്‍ ആയിരം പുസ്തകങ്ങള്‍ വായിക്കുമെന്ന പ്രതിഞ്ജയും എടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)