ChuttuvattomThodupuzha
മഴ ശക്തമാകുന്നു ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
തൊടുപുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 100 സെ.മീ വീതം ഉയര്‍ത്തി. മലങ്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഇന്നലെ 3,4,5 എന്നി ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.