ChuttuvattomThodupuzha
കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
കാളിയാര്‍ : കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആഗോള ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ലൂസി ജോര്‍ജ് ലഹരി വിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, സോഷ്യല്‍ വര്‍ക്ക് ക്ലബ്, വിമുക്തി, എന്‍എസ്എസ് എന്നി സംഘടനകളുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം, ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, മോക് പാര്‍ലമെന്റ്, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ഗൈഡ് ക്യാപ്റ്റനും സോഷ്യല്‍ വര്‍ക്ക് ക്ലബ് കോര്‍ഡിനേറ്ററുമായ ജൂലിന്‍ ജോസ്, സ്കൗട്ട് മാസ്റ്റര്‍ കവിത തോമസ്, വിമുക്തി ക്ലബ് കോര്‍ഡിനേറ്റര്‍ ഷൈനി ജേക്കബ് എന്‍എസ്എസ് കോഡിനേറ്റര്‍ ഡാലി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.