ChuttuvattomThodupuzha
പെന്‍ഷനേഴ്സ് സംഘ് ധര്‍ണ നാളെ
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ, അറക്കുളം, കരിമണ്ണൂര്‍ ട്രഷറികള്‍ക്ക് മുന്നില്‍ തിങ്കളാഴ്ച രാവിലെ 10.30ന് കൂട്ടധര്‍ണ നടത്തും.
ശമ്പള പെന്ഷന് പരിഷ്കരണ കമ്മീഷനെ ഉടന്‍ നിയമിക്കുക, 2019 ലെ പെന്ഷന് പരിഷ്കരണ കുടിശിക അനുവദിക്കുക, കുടിശിക ക്ഷാമാശ്വാസ ഗഡുക്കള്‍ അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.