AccidentKudayathoor

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം; നാല് പേര്‍ക്ക് പരിക്ക്

കുടയത്തൂര്‍ : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 3.30ഓടെ തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയില്‍ കുടയത്തൂര്‍ സംഗമം ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇടുക്കിയില്‍ ഭാഗത്തുനിന്നും തൊടുപുഴയിലേക്ക് വരികയായിരുന്ന പിറവം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സംഗമം ജംഗ്ഷന് എതിര്‍ ഭാഗത്തുള്ള ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ പിറവം ഓണക്കൂര്‍ സ്വദേശികളായ ജോ (45), റജി (50), മണി (47), ജോജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുടയത്തൂര്‍ സ്വദേശികളായ അജീഷ്, അനീഷ് എന്നിവര്‍ നടത്തുന്ന ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. ഇന്ന് ഉച്ചവരെ അനീഷ് വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ജോലി നിര്‍ത്തി പോയതിനാല്‍ അനീഷ് അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശവാസികള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

Related Articles

Back to top button
error: Content is protected !!