ChuttuvattomThodupuzha

മണക്കാട് പഞ്ചായത്തിലെ മാറിക-മൂഴിക്കല്‍ തോട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു

വഴിത്തല : മണക്കാട് പഞ്ചായത്തിലെ മാറിക-മൂഴിക്കല്‍ തോട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. സാമൂഹ്യവിരുദ്ധര്‍ ചെക്ക്ഡാമിന്റെ പലകകള്‍ നശിപ്പിച്ച് വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്നാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. തടയണ നശിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പുറപ്പുഴ പഞ്ചായത്ത് വയോജന സമിതി പ്രസിഡന്റ് പി.എ.ജോസഫ് പാറത്തട്ടേലിന്റെ നേതൃത്വത്തില്‍ നിരവധിപ്പേര്‍ ഒപ്പിട്ട് പഞ്ചായത്തിനു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവിടെ സിസിടിവി സ്ഥാപിക്കാന്‍ നടപടിയായത്. കൊടുംവേനലില്‍ മണക്കാട്, പുറപ്പുഴ, പാലക്കുഴ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിവിധ തോടുകളുടെ സംഗമ സ്ഥാനത്താണ് തടയണ നിര്‍മിച്ചിരുന്നത്.

 

Related Articles

Back to top button
error: Content is protected !!