Local LiveMoolammattam

അറക്കുളത്ത് വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് വൈദ്യുതി മുടങ്ങി

മൂലമറ്റം : അറക്കുളത്ത് വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് വൈദ്യുതി മുടങ്ങി. അറക്കുളം മൈലാടി കോട്ടയം മുന്നി റോഡില്‍ ഇന്ന് രാവിലെയാണ് വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് വൈദ്യുതി മുടങ്ങിയത്. റോഡില്‍ തെങ്ങ് വീണ് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയായെന്നും ലൈനില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നെന്നും മൂലമറ്റം സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

വൈകിട്ടോടെ എ. ഇ യെ വിളിച്ച് വിവരമറിയിച്ചപ്പോള്‍ താന്‍ വിവരമറിഞ്ഞില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും പൊതുജനങ്ങള്‍ ഓഫീസില്‍ വിളിച്ചറിയിക്കുന്ന പരാതികള്‍ രേഖപ്പെടുത്തുവാനോ അവയ്ക്ക് പരിഹാരം കാണുവാനോ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. വൈദ്യുതി കണക്ഷന് വേണ്ടി പണമടച്ച് ആഴ്ചകള്‍ കാത്തിരുന്നാലും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാറില്ലെന്നും മനപൂര്‍വ്വം ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് സെക്ഷന്‍ ഓഫീസില്‍ നിന്നും ഉണ്ടാവുന്നതെന്നും അതിനാല്‍ മൂലമറ്റം സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തേപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!