ChuttuvattomThodupuzha

കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തില്‍ സാംസ്‌കാരികസദസും ശിവകീര്‍ത്തി പുരസ്‌കാരസമര്‍പ്പണച്ചടങ്ങും നടത്തി

തൊടുപുഴ : കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ച് സാംസ്‌കാരികസദസും 5-ാമത് ശിവകീര്‍ത്തി പുരസ്‌കാരസമര്‍പ്പണച്ചടങ്ങും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയ്ക്കാണ് ഈ വര്‍ഷത്തെ ശിവകീര്‍ത്തി പുരസ്‌കാരം സമ്മാനിച്ചത്. വെള്ളിയാഴ്ച ക്ഷേത്ര മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ടി.എസ് രാജന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഇടുക്കി പോലീസ് സൂപ്രണ്ട് പി.കെ മധു ഐ പി എസ് ക്ഷേത്രഭരണസമിതിക്കു വേണ്ടി വത്സന്‍ തില്ലങ്കേരിക്ക് ശിവകീര്‍ത്തി പുരസ്‌കാരം കൈമാറിക്കൊണ്ട് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും മൊമെന്റൊയുമടങ്ങുന്നതാണ് പുരസ്‌കാരം.

ഹൈന്ദവ നവോത്ഥാനത്തിനും സനാതനധര്‍മ്മ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കാണ് ശിവകീര്‍ത്തി പുരസ്‌കാരം നല്‍കി വരുന്നത്. കുമ്മനം രാജശേഖരന്‍ , പത്മശ്രീ പി. പരമേശ്വരന്‍ , ബാലഗോകുലം സ്ഥാപകനായ എം.എ കൃഷ്ണന്‍ , ശബരിമല പ്രക്ഷോഭ നായകനെന്ന നിലയില്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ടത്.ക്ഷേത്രഭരണ സമിതി സെക്രട്ടറി പി.ജി രാജശേഖരന്‍, വൈസ് പ്രസിഡന്റ് സുദീപ് എം. നായര്‍ , ട്രഷറര്‍ കെ.എസ് വിജയന്‍ , ജോയിന്റ് സെക്രട്ടറി എസ്. ശ്രീകാന്ത് എന്നിവരും സമ്മേളനത്തില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!