ChuttuvattomThodupuzha

മുല്ലപ്പെരിയാറില്‍ അണക്കെട്ട് അനിവാര്യം : ഫാ. ജോയ് നിരപ്പില്‍

തൊടുപുഴ : ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കേരളം ഇതേ ഭൂപ്രകൃതിയില്‍ നിലനില്‍ക്കാനും മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ.ജോയി നിരപ്പേല്‍. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും പഴക്കംചെന്നതും കാലാവധി കഴിഞ്ഞതുമായ ഏക ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. 50 വര്‍ഷ ആയുസ് കല്‍പ്പിക്കപ്പെട്ട അണക്കെട്ട് 128 വര്‍ഷം കഴിഞ്ഞിട്ടും ഡീകമ്മീഷന്‍ ചെയ്യാന്‍ കഴിയാത്തത് കേരളത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഷിബു കെ.തമ്പി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ദേശീയ പ്രസിഡന്റ് അഡ്വ. ഡോ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. ദേശീയ ചെയര്‍മാന്‍ ഡോ. പി.ആര്‍.വി നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ശ്രീകുമാര്‍, കെ.പി.ചന്ദ്രന്‍, സന്തോഷ് കൃഷ്ണന്‍, എ.എം.റെജിമോന്‍, ഗിരിജാ ചന്ദ്രശേഖരന്‍, സുജിത്ത് മണ്ണൂര്‍ക്കാവ്, ഇ. മനീഷ് കണ്ണൂര്‍, സണ്ണി പൗലോസ്, രാജു ചേര്‍ത്തല, വിപിന്‍ തോപ്പില്‍, പി.എം. സന്തോഷ്, പി അഞ്ജലി, നിഖില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!