AccidentChuttuvattomThodupuzha

സോപ്പ് കമ്പനിയിൽ തീ പിടുത്തം

തൊടുപുഴ: പട്ടയംകവല ആര്‍പ്പാമറ്റത്ത് സോപ്പു കമ്പനിയുടെ ജനറേറ്ററിനു തീ പിടിച്ചു. മുതലക്കോടം സ്വദേശി വടക്കേല്‍ ഷബീബിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സോപ്പു കമ്പനിയിലെ ജനറേറ്ററാണ് കത്തി നശിച്ചത്. വെളളിയാഴ്ച്ച 10: 15 ഓടെയാണ്‌ അപകടമുണ്ടായത്‌ . കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ജനറേറ്ററിന് തീ പിടിച്ചതായി കണ്ടത്. ഇവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാധീതമായതിനാല്‍ തൊടുപുഴ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. 15 ലക്ഷത്തോളം രൂപ വില വരുന്ന ജനറേറ്ററാണ് കത്തി നശിച്ചതെന്ന് ഉടമ അറിയിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

 

 

Related Articles

Back to top button
error: Content is protected !!