ChuttuvattomThodupuzha

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ : ജെസിഐ തൊടുപുഴ ഗ്രാന്റിന്റെയും ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയുടെയും ആസ്റ്റര്‍ ലാബ് തൊടുപുഴയുടെയും സംയുക്താഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് എല്‍ദോ ജോണ്‍ കാട്ടൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു.മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. നൂറോളം പേര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ടെസ്റ്റുകളും ഇസിജിയും മരുന്നുകളും സൗജന്യമായി നല്‍കുകയും ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രിവിലേജ് കാര്‍ഡ് നല്‍കുകയും ചെയ്തു. ക്യാമ്പില്‍ സെക്രട്ടറി ജീസ് ജോണ്‍സണ്‍, ആസ്റ്റര്‍ ലാബ് കോഡിനേറ്റര്‍ അജയ്, ജെസിഐ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ ഷീന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!