ChuttuvattomThodupuzha

ജില്ല സഹകരണ ആശുപത്രിയില്‍ ലാമ്പ് ലൈറ്റിംഗ് സെറിമണി നടത്തി

തൊടുപുഴ : ജില്ല സഹകരണ ആശുപത്രിയില്‍ 16-ാമത് ബാച്ച് വിദ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റിംഗ് സെറിമണി നടത്തി. നേഴ്സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ആശുപത്രി സംഘം പ്രസിഡന്റ് കെ. ആര്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. നേഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാലിനി ബേബി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസിലി പി. ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ദീപം തെളിയിച്ച് നല്‍കുകയും ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട് സിനി എസ് നേഴ്സിംഗ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ആശുപത്രി സെക്രട്ടറി കെ. രാജേഷ് കൃഷ്ണന്‍, ചീഫ് ഫിസിഷ്യന്‍ ഡോ.റെജി ജോസ്, പീഡിയാട്രീഷന്‍ ഡോ. സോണി തോമസ്, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജെബിന്‍ പി. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

 

Related Articles

Back to top button
error: Content is protected !!