Local LiveMoolammattam

മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍ കെമിസ്ട്രി വിഭാഗം മുന്‍തലവനായിരുന്ന ഡോ.സിബി ജോസഫിന്റെ സ്മരണയ്ക്കായി ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിസ്ട്രിയാണ് ദേശീയ പ്രഭാഷണപരമ്പരയും ക്വിസ് മത്സരവും സംഘടിപ്പിച്ചത്. വിവിധ കലാലയങ്ങളില്‍ നിന്നായി നൂറോളം ഗവേഷണ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. തോമസ് ജോര്‍ജ് സിഎംഐ ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥിനിയും ബിഎഎം കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ കവിത ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. ബര്‍സാര്‍ ഫാ.ടിസണ്‍ കോച്ചേരില്‍ സിഎംഐ, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ റോബി മാത്യു, ഡോ. സി. സിജോ ഫ്രാന്‍സിസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനു ആന്റണി, ഡീന പോള്‍, ഡോ. കെ.വി. ജോബി എന്നിവര്‍ പ്രസംഗിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി കെമിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫ.ഡോ. എം.എസ്. ശ്രീകല, കവിത ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്നു നടത്തിയ ഡോ.സിബി ജോസഫ് മെമ്മോറിയല്‍ ഇന്റര്‍കോളജിയറ്റ് ക്വിസ് മത്സരത്തില്‍ ആദ്യരണ്ടു സ്ഥാനങ്ങള്‍ പാലാ സെന്റ് തോമസ് കോളജും മൂവാറ്റുപുഴ നിര്‍മല കോളേജും കരസ്ഥമാക്കി.

 

Related Articles

Back to top button
error: Content is protected !!