ChuttuvattomThodupuzha

വായ്പ എടുത്ത് നിരാലംബരായവരുടെ സംഗമം 24ന് തൊടുപുഴയില്‍

തൊടുപുഴ : ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുത്ത് തിരിച്ചടയ്ക്കാനാവാതെ നിയമ കുരുക്കില്‍പ്പെട്ടവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 24ന് തൊടുപുഴയില്‍ സഹകാരി സംരക്ഷണ കൂട്ടായ്മ നടത്തുമെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന സഹകരണ സെല്‍ ചെയര്‍മാനും ജപ്തി വിരുദ്ധ സമിതി താലൂക്ക് സെക്രട്ടറിയുമായ തോമസ് ജയാജി അറിയിച്ചു.  2.30ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള ഹോട്ടല്‍ ഹില്‍ഗേറ്റില്‍ ആണ് യോഗം ചേരുന്നത്. ബോധവല്‍ക്കരണമല്ല പ്രശ്ന പരിഹാരമാണ് ആവശ്യമെന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കും. വായ്പ എടുത്ത് നിരാലംബരായി പോയവര്‍, നിക്ഷേപത്തിന് സുരക്ഷിതത്വം വരുത്തേണ്ടവര്‍, ജപ്തി നടപടികള്‍ക്ക് വിധേയരായവര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447826288.

 

Related Articles

Back to top button
error: Content is protected !!