ChuttuvattomThodupuzha

ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ആരോഗ്യ സുരക്ഷാ ശില്‍പശാല സംഘടിപ്പിച്ചു

തൊടുപുഴ: ഫാക്ടറീസ് ആന്റ് ബോയ്ലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഫാക്ടറി തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വേണ്ടി ഏകദിന ആരോഗ്യ സുരക്ഷാ ശില്‍പശാല സംഘടിപ്പിച്ചു. തൊടുപുഴയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഷാജികുമാര്‍ കെ.ആര്‍ (ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, എറണാകുളം) ഉദ്ഘാടനം ചെയ്തു.റോബര്‍ട്ട് ബഞ്ചമിന്‍ (തൊടുപുഴ ഫാക്ടറി ഇന്‍സ്പക്ടര്‍ ), ഡോ.മുഹമ്മദ് സമീര്‍ (മെഡിക്കല്‍ ഓഫീസര്‍,ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്) ഷിബു വി.ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമാപന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തുടര്‍ന്നും ജില്ലയില്‍ തൊഴിലാളികള്‍ക്ക് ഏകദിന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുമെന്നും കൂടാതെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ സുരക്ഷാര്‍ത്ഥം എന്ന സഞ്ചരിക്കുന്ന പരിശീലന ബസ് ജില്ലയിലെ വിവിധ ഫാക്ടറികളില്‍ പരിശീലനം നടത്തുമെന്നും അറിയിച്ചു. ഫാക്ടറികളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നിസ്സാരമായ അശ്രദ്ധകള്‍ കൊണ്ടാണ് വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും അതിനാല്‍ തന്നെ അങ്ങനെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും ഇതുപോലുള്ള പരിശീലന പരിപാടികള്‍ കൊണ്ട് ആളുകള്‍ക്ക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കുമെന്നും ആരോഗ്യ സുരക്ഷാ ശില്‍പ്പശാല വിലയിരുത്തി. നൂറുകണക്കിന് പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!