ChuttuvattomThodupuzha

നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണും : ചെയര്‍മാന്‍

തൊടുപുഴ : നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. പലയിടത്തും ഓടകള്‍ അടഞ്ഞതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.ഓടകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും അടയുന്ന സ്ഥിതിയാണുള്ളത്. മഴവെള്ളം ഒഴുകുന്നതിനുവേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ഓടകള്‍ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയിട്ടുണ്ട്. ഇതോടെയാണ് ഇതിലൂടെയുള്ള സുഗമമായ വെള്ളമൊഴുക്കിന് തടസമുണ്ടായത്. മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ പകുതിയിലേറെ ഓടകള്‍ വൃത്തിയാക്കി. അവശേഷിക്കുന്ന ഓടകളും മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും ഉടന്‍തന്നെ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കുമെന്നും മഴവെള്ളം ഒഴുകിപ്പോകാന്‍ തടസമായ നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

 

 

 

Related Articles

Back to top button
error: Content is protected !!