ChuttuvattomThodupuzha

മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

തൊടുപുഴ : ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ തൊടുപുഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മര്‍ച്ചന്റ്്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും സ്നേഹോപഹാരങ്ങളും നല്‍കി. പ്രസിഡന്റ് ജോസ് വര്‍ക്കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് റ്റി.സി. രാജു തരണിയില്‍ , വര്‍ക്കിംഗ് പ്രസിഡന്റ് സാലി.എസ്. മുഹമ്മദ്, ജനറല്‍ സെകട്ടറി സി.കെ നവാസ്, വൈസ് പ്രസിഡന്റുമാരായ ജോസ് തോമസ് കളരിക്കല്‍, നാസര്‍ സൈര, സര്‍ഗം ഷെറീഫ്, ട്രഷറര്‍ അനില്‍ പി.എന്‍.കെ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എം.എന്‍ . ബാബു, ഭാരവാഹികളായ അഡ്വ. ഡമ്മീസ് പുളിമൂട്ടില്‍, ഉത്രം സന്തോഷ്, വിന്‍സന്റ് തോമസ് പുത്തിരി, രാജു പാടത്തില്‍, കല്ലേല്‍ തൊമ്മച്ചന്‍, ഡാനി എബ്രാഹം, ജോസ് കൊട്ടാരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!