ChuttuvattomThodupuzha

ശക്തമായ കാറ്റില്‍ തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കിലെ തണല്‍മരം മറിഞ്ഞു വീണു

തൊടുപുഴ : ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ നിന്നിരുന്ന തണല്‍മരം ചുവടെ മറിഞ്ഞു വീണു. മരം മറിഞ്ഞു വീണ സമയത്ത് സമീപപ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മരം മുറിച്ചു നീക്കുന്നതിനായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് മരം മുറിച്ചു നീക്കല്‍ നടപടികള്‍ നടന്നുവരികയാണ്. നഗരപ്രദേശങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി പൊതു സ്ഥലത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ചുവടെ മുറിച്ചു നീക്കുന്നതിനും ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ട്രീ കമ്മിറ്റി അടിയന്തരമായി കൂടുന്നതിനും ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അപകട ഭീഷണി ഒഴിവാക്കേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം തന്മൂലം ഉണ്ടാകുന്ന എല്ലാവിധ നഷ്ടങ്ങള്‍ക്കും ഉത്തരവാദി സ്ഥലം ഉടമ തന്നെയായിരിക്കും എന്നും ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!