ChuttuvattomThodupuzha

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക് തല നിക്ഷേപക സംഗമം നടത്തി

ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സാഹില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസര്‍ ബാബുരാജ് കെ.കെ, ഇടുക്കി ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ജോസ് ജോര്‍ജ്, ഇടുക്കി (കെഎസ്എസ്‌ഐഎ ) പ്രസിഡന്റ് ബേബി ജോര്‍ജ്ജ്, ഇളംദേശം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ രാജേഷ് വി.എസ് എന്നിവര്‍ പ്രസംഗിച്ചു .

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംരംഭകത്വ സഹായ പദ്ധതിയിലൂടെ 15 സംരംഭകര്‍ക്ക് 68 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കിയതായും, പുതുതായി സംരംഭം ആരംഭിക്കുന്ന ഇരുപത് സംരംഭകരുടെ വിവിധങ്ങളായ പ്രൊജക്ടുകളിലൂടെ 125 കോടിയുടെ നിക്ഷേപം തൊടുപുഴ താലൂക്കില്‍ വരുന്നതായും ഉപജില്ലാ വ്യവസായ ഓഫീസര്‍ അറിയിച്ചു.

വ്യവസായ വകുപ്പു ഇഎസ്എസ് പദ്ധതിയിലൂടെ സബ്‌സിഡി ധനസഹായം നല്കിയ സംരംഭകരുടെ അനുമതി പത്രം വിതരണം ചെയുകയും, തുടര്‍ന്ന് എസ്ബിഐ, ഫെഡറല്‍ ബാങ്ക് , കാനറ ബാങ്ക്, യുബിഐ തുടങ്ങിയ ബാങ്കുകളിലെ ചീഫ് മാനേജര്‍മാര്‍ ബാങ്കിംഗ് ക്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കെഎഫ്‌സി വഴി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചീഫ് മാനേജര്‍ ഹരീഷ് എന്‍ മൂത്തത് വിശദീകരിക്കുകയും ചെയ്തു.പുതുതായി സംരംഭം ആരംഭിക്കുന്ന സംരംഭകരുടെ പ്രൊജെക്ടുകള്‍ ബാങ്ക് മാനെജര്‍, കെ എഫ് സി മാനേജര്‍ തുടങ്ങിയവര്‍ വിശദമായി പരിശോധിക്കുകയും സംരംഭകരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു,

 

 

Related Articles

Back to top button
error: Content is protected !!