ChuttuvattomThodupuzha

ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വിദിന ട്രക്കിംഗ് സമാപിച്ചു

തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ അഴങ്ങാട് മലനിരകളിലൂടെ നടത്തിയ ദ്വിദിന ട്രക്കിംഗ് സമാപിച്ചു. പെരുവനന്താനത്തു നിന്നും ആരംഭിച്ച് മലഞ്ചെരിവുകളിലൂടെ യാത്ര ചെയ്ത് ടെന്റുകളില്‍ താമസിച്ചാണ് ഈ യാത്ര പര്യവസാനിച്ചത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള യൂത്ത് ഹോസ്റ്റല്‍സ് അംഗങ്ങള്‍ യാത്രയില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് നജ്നി ഷംസുദ്ദീന്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍. വിജയന്‍, വായനശാലാ ഭാരവാഹികളായ എന്‍.എ. ജലീല്‍, എന്‍.എ. വഹാബ്, യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അജി ജോസഫ് ജോര്‍ജ് (കേരളം), ഡോ. റ്റി.എ. അനിത (തമിഴ്നാട്) എന്നിവര്‍ പ്രസംഗിച്ചു. അഴങ്ങാട് മലയില്‍ നടത്തിയ സമാപന സമ്മേളനത്തില്‍ അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. ഇടുക്കി നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും അന്തര്‍ദ്ദേശീയ കരാട്ടെ പരിശീലകനുമായ ജോര്‍ജ് റോജി ആന്റണി പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. അടുത്ത യാത്ര പരിപാടി മാര്‍ച്ച് 8 മുതല്‍ 10 വരെ പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്കാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447753482.

 

 

Related Articles

Back to top button
error: Content is protected !!