ChuttuvattomIdukkiThodupuzha

ജോയ്‌സ് ജോര്‍ജിന് ഉടുമ്പന്‍ചോലയില്‍ ഹൃദ്യമായ സ്വീകരണം

തൊടുപുഴ : വേനല്‍ചൂടിനെ വകവയ്ക്കാതെ നൂറുകണക്കിനാളുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനെ സ്വീകരിക്കാന്‍ കരുണാപുരത്ത് എത്തിയത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലം പര്യടനത്തില്‍ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. കോമ്പയാറില്‍ നിന്നാരംഭിച്ച പര്യടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുഷ്പകണ്ടം, വെസ്റ്റ്പാറ, ബാലന്‍പിള്ള സിറ്റി, കരുണാപുരം, കമ്പംമെട്ട്, കുഴിത്തൊളു, ചേറ്റുവഴി, നെറ്റിത്തൊഴു, പുറ്റടി, കടശികടവ്, ശാസ്തനട, മാലി, അന്യാര്‍തൊളു, കൂട്ടാര്‍, ബാലഗ്രാം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തൂക്കുപാലത്ത് സമാപിച്ചു.

സമാപന സമ്മേളനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു.ബാന്‍ഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും ബൈക്ക് റാലിയുടേയും അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ വി.എന്‍. മോഹനന്‍, കെ.എസ്. മോഹനന്‍, കെ.ആര്‍. സോദരന്‍, ടി.എം. ജോണ്‍, രമേശ് കൃഷ്ണന്‍, എന്‍.കെ. ഗോപിനാഥന്‍, വി.സി. അനില്‍, കെ.ജി. ഓമനക്കുട്ടന്‍, സി.കെ. കൃഷ്ണന്‍കുട്ടി, സുരേഷ് പള്ളിയാടി, പി.എം. ആന്റണി, അജീഷ് മുതുകുന്നേല്‍, ജിന്‍സണ്‍ വര്‍ക്കി, സിബി കിഴക്കേമുറി, രാജു ഇല്ലത്ത്, വി.എന്‍. മോഹനന്‍, സിബി മൂലേപ്പറന്പില്‍, എം.കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥി ഇന്ന് ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും. മേപ്പാറയില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!