ChuttuvattomCrimeThodupuzha

മാസ്ക് ഇട്ട് നമ്പർ പ്ലേറ്റ് മറച്ചതിന് യുവാവിന്റെ ലൈസൻസ് തെറിച്ചു

തൊടുപുഴ: മാസ്ക് ഇട്ട് നമ്പർ പ്ലേറ്റ് മറച്ചതിന് യുവാവിന്റെ ലൈസൻസ് തെറിച്ചു.
 ട്രാഫിക് പോലീസിന്റെ ദൈനംദിന വാഹന പരിശോധനയിലാണ് മാസ്ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറിച്ച് അപകടകരമായി ഓടിച്ച വാഹനം തൊടുപുഴ ട്രാഫിക് യൂണിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം ബന്തവസിൽ എടുത്തിരുന്നു. പോലീസ് അറിയിച്ചതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഭരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം സ്റ്റേഷനിൽ എത്തി വാഹനം പരിശോധിക്കുകയും വാഹന ഉടമയെയും വാഹനം ഓടിച്ച ആളെയും വെങ്ങല്ലൂർ കൺട്രോൾ റൂമിൽ നേരിട്ട് വിളിപ്പിച്ച് കേസെടുത്തത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും നമ്പർ പ്ലേറ്റ് മാസ്ക് വച്ച് മറിച്ചതിനും , വാഹനം ഓടിച്ച ജ്യോതിഷ് സി.ജെ (22)യുടെ ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ് എൻഫോസ്‌മെന്റ് ആർടിഒ പി എ നസീർ സസ്പെൻഡ് ചെയ്തു. പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സമാനമായ രീതിയിലുള്ള നിയമലംഘനങ്ങൾ പിടികൂടുന്നതിന് പ്രത്യേക ജോയിന്റ് ഓപ്പറേഷനുകൾ നടത്തുന്നതിന് തീരുമാനമായിരുന്നു. ആയതിനാൽ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് ഇപ്പോൾ പിടികൂടി കൊണ്ടിരിക്കുന്നത് എന്ന് ആർ.ടി.ഒ പി.എ നസീർ അറിയിച്ചു. ബോധവൽക്കരണ ഘട്ടം അവസാനിച്ചതിനാൽ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികളുമായി മോട്ടോർ വാഹന വകുപ്പ് പ്രസ്തുത നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുക എന്നുകൂടി അദ്ദേഹം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!